മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കൽ വിങ്ങ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ഉളേള്യരി: മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കൽ വിങ്ങ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം. ബാലരാമൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രസിഡണ്ട് പി. കെ. ഹാഷിദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുധീഷ്, സുജാത നമ്പൂതിരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. കെ. സുരേഷ്, പവിത്രൻ മാസ്റ്റർ, പി. പി. കോയ നാറാത്ത്. ടി. എം. മോഹൻദാസ്, മുസ്തഫ കിനാത്തിൽ, എം. പി. അബ്ദുൽ ജലീൽ, ചന്തപ്പൻ മാസ്റ്റർ മൈക്കോട്ടേരി, സുധൻ, പാറക്കൽ അബു ഹാജി, ഷെഫീഖ് ശിവ ആണ്ടിലേരി, മൂസക്കോയ മാവിളി, കെ. കുഞ്ഞു മാസ്റ്റർ, മധു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

