മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ഹൈക്കോടതിയില്‍ നിലപാട് അറിയിക്കാതെ കേന്ദ്ര സര്‍ക്കാര്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചില്ല. കേസ് ഉടന്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. എല്ലാ ജില്ലകളിലും ഡിവിഷണല്‍ തല മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിച്ചതായി അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചു. കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യമെങ്കില്‍ ചട്ട ഭേദഗതി പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. തല്‍ക്കാലം പുനരധിവാസത്തിന് ഏറ്റെടുക്കുന്ന സ്ഥലത്ത് നിന്നും ഉടമകളെ ഒഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. ആഗസ്റ്റ് 29 ന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര വിശദീകരണമില്ലന്ന് എജി. 1202 കോടിയാണ് ആവശ്യപ്പെട്ടത്. ദുരന്തത്തിന് ശേഷം കേന്ദ്രം സഹായം നല്‍കിയില്ലെന്നും എജി പറഞ്ഞു.

പ്രത്യേക പാക്കേജില്‍ സഹായം നല്‍കണമെന്ന ആവശ്യം പരിഗണനയിലാണന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുനരധിവാസത്തിനുള്ള തുക സംബന്ധിച്ച് സംസ്ഥാന സര്‍ക്കാർ ശുപാര്‍ശ നല്‍കിയാല്‍ പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മറ്റി ധനസഹായത്തെക്കുറിച്ച് പരിശോധിച്ചു വരുകയാണ്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.

