KOYILANDY DIARY

The Perfect News Portal

മുംബെെ താനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു

മുംബെെ:  താനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ജോലിക്കുകയറിയ നിരവധി പേർ അകത്ത് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മുംബെെക്കടുത്ത് താനെയിലെ ഡോംബിവാലിയിലാണ് ഉ​ഗ്രസ്ഫോടനമുണ്ടായത്. കെമിക്കൽ‌ ഫാക്ടറിയിലെ ബോയിലറിൽ

തീ പടരുകയായിരുന്നു. എംഐഡിസി ഫേസ് 2  വിഭാ​ഗത്തിലുണ്ടായിരുന്ന  ബോയിലർ ഉടൻ പൊട്ടിത്തെറിച്ചു- ഉദ്യോ​ഗസ്ഥർ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.   തൊട്ടടുത്ത വീടുകളിലെ ജനാലകളും സംഭവത്തിൽ തകർന്നു. രണ്ട് കെട്ടിടങ്ങളിലേക്കും  കാർ ഷോറൂമിലേക്കും തീ പടർന്നു. മൂന്ന് പൊട്ടിത്തെറികൾ കമ്പനിക്കകത്ത് നിന്നും കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

Advertisements

10 ഫയർ എഞ്ചിനുകളും കൂടെ ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ പേരെ രക്ഷിക്കുന്നതിനായി തയ്യാറെടുക്കുകയാണ്.  രാവിലെ ജോലിക്ക് കയറിയ തൊഴിലാളികൾ പൊട്ടിത്തെറി  നടക്കുമ്പോൾ കമ്പനിക്കകത്തുണ്ടായിരുന്നു. ഉദ്യോ​ഗസ്ഥർ പറഞ്ഞു

Advertisements