പൂക്കാട് കൊളക്കാട് റോഡിൽ, ഫിർദൗസിൽ അയനിപ്പിലാക്കൂൽ മുഹമ്മദലി ഹാജി (80) നിര്യാതനായി

പൂക്കാട്: കൊളക്കാട് റോഡിൽ, ‘ഫിർദൗസി’ൽ അയനിപ്പിലാക്കൂൽ മുഹമ്മദലി ഹാജി (80) നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും സഹായം ചോദിച്ചു വരുന്നവരെയെല്ലാം ജാതി മത ഭേദമന്യേ കൈയയച്ച് സഹായിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു അദ്ധേഹം. ദീർഘകാലം പ്രവാസിയായിരുന്നു. പൂക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൻ്റെ പ്രസിഡണ്ടായിരുന്നു.
.

.
ഭാര്യ: മരക്കാട്ട് നഫീസ വേളുർ. മക്കൾ: ഷുക്കൂർ (എസ്.കെ. ഇൻ്റീരിയേഴ്സ്, കൊളക്കാട്), മുഹ്സിൻ (ബിസിനസ്സ്, ദുബൈ), ഫാത്തിമ. മരുമക്കൾ: ബഷീർ പനായി (ബിസിനസ്സ്, ഖത്തർ), ഷഹനാസ് (ചേളന്നൂർ), ശബ്ന മാനിപുരം. സഹോദരങ്ങൾ: സൈനബ അയനിപ്പിലാക്കൂൽ, പരേതരായ മറിയുമ്മ (തിരുവങ്ങൂർ), ആമിന (പുറക്കാട്ടിരി), മുഹമ്മദ് കോയ.
.

.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പൂക്കാട് മൊഹിയുദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൻ ഖബറടക്കി.
