മുഹമ്മദ് ഫാസിൽ എൻ്റോവ്മെൻ്റ്: പ്രസംഗ മത്സരം നടത്തി

.
കൊയിലാണ്ടി: മുഹമ്മദ് ഫാസിൽ എൻ്റോവ്മെൻ്റിനു വേണ്ടിയുള്ള പ്രസംഗ മത്സരത്തിൽ ജേതാക്കളായി. മീനാക്ഷി അനിൽ (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) ഒന്നാം സ്ഥാനവും, റിഫ ഷെറിൻ (തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂൾ, പയ്യോളി) രണ്ടാം സ്ഥാനവും, റഫ ഹാനൂൺ (ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ബാലുശ്ശേരി) മൂന്നാം സ്ഥാനവും നേടി. ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടിയാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
.

.
എന്റോവ്മെന്റ് സമർപ്പണ പരിപാടി രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കവി വീരാൻ കുട്ടി ഗാന്ധിയൻ പ്രഭാഷണം നടത്തി. രാജേഷ് ടി.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്. എൻ.കെ. മുരളി സ്വാഗതം പറഞ്ഞു. മുൻ നഗരസഭ ചെയർപേഴ്സൺ കെ.ശാന്ത മുഹമ്മദ് ഫാസിലിനെ അനുസ്മരിച്ച് സംസാരിച്ചു.
.

.
വിജയ രാഘവൻ ചേലിയ, ഫാസിലിന്റെ സഹോദരി നസീമ
ഫരീദാ ബാനു, കോതമംഗലം ജി എൽ പി സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് എ.കെ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.വി മുരളി ചടങ്ങിന് നന്ദി പറഞ്ഞു.
