മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന് തുടക്കം കുറിച്ചു
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന് തുടക്കം കുറിച്ചു. കോട്ടയിൽ ക്ഷേത്രത്തിൽ നവമ്പർ 5 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ഭക്തജന സംഗമം നടക്കും. ഇരു ക്ഷേത്രങ്ങളിലെയും തന്ത്രിമാരുടെയും, ട്രസ്റ്റിമാരുടെയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യംകൊണ്ട് കർപ്പൂരാദി ദ്രവ്യ നവീകരണകലശം സമ്പന്നമാകും.

ആദരണീയനായ ഗുരുവായൂർ ദേവസം ബോർഡ് ചെയർമാൻ ഡോ: വി. കെ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ എല്ലാ നല്ലവരായ നാട്ടുകാരെയും ഭക്തജനങ്ങളെയും ആദരപൂർവ്വം കോട്ടയിൽ ക്ഷേത്ര സന്നിധിയിലേയ്ക്ക് ക്ഷണിക്കുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
