MSC എല്‍സ 3 കപ്പലപകടം: 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി
.
കഴിഞ്ഞ വർഷം മേയ് 24 ന് കൊച്ചി തീരത്തിന് സമീപം നടന്ന എംഎൽസി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. വിധി അനുകൂലമായാല്‍ പലിശ തുക ഉൾപ്പെടെ ഇത് സംസ്ഥാനത്തിന് ലഭിക്കും. ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്‍റെ കസ്റ്റഡിയിൽ വെച്ചിരുന്ന എംഎസ് സി അകിറ്റേറ്റ – 2 കപ്പൽ വിട്ടയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഡ്മിറാലിറ്റി സ്യൂട്ടിലാണ് നടപടി.

കേരള തീരത്ത് മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും രാസവസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് പണം കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. 9531 കോടി രൂപയുടെ നഷ്ട്ട പരിഹാരമാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. സർക്കാർ ഹരജിയെ തുടർന്ന് എം എസ് സിയുടെ കേരള തീരത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ അറസ്റ്റ് ചെയ്തിടാൻ ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് എംഎസ് സി അകിറ്റേറ്റ – 2 പിടിച്ചിട്ടത്.




