എം പി ഗോപാലൻ പത്താം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി: എസ് എൻ ഡി പി യോഗം കൊയിലാണ്ടി യൂണിയൻ ആഭിമുഖ്യത്തിൽ എം പി ഗോപാലൻ പത്താം ചരമവാർഷികം ആചരിച്ചു. ഊട്ടേരി രവീന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളജ് സ്ഥാപകനും ദീർഘകാലം എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട്, സെക്രട്ടറി പദവികൾ വഹിക്കുകയും പഴയകാല കോൺഗ്രസ് നേതാവുമായിരുന്നു എം.പി ഗോപാലൻ. മുൻ യൂണിയൻ സെക്രട്ടറിയായിരുന്നു ഊട്ടേരി രവീന്ദ്രന്റെ ഓർമദിനവും ആചരിച്ചു.

യൂണിയൻ പ്രസിഡണ്ട് കെ എം രാജീവിന്റെ അധ്യക്ഷതവഹിച്ചു. ഡയറക്ടർ കെ കെ ശ്രീധരൻ, വനിതാ സംഘം സെക്രട്ടറി എം പി ആശാദേവി, എം പി ലീല, കെ വി പുഷ്പരാജ്, എം പി ദിനേഷ് കെ എം ഷാജി, ചന്ദ്രൻ മാസ്റ്റർ എം പി, യൂത്ത് മൂമെന്റ് വൈസ് പ്രസിഡണ്ട് സുരഭി സിതേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ കൌൺസിൽ അംഗം ഒ ചോയിക്കുട്ടി സ്വാഗതവും സുരേഷ് മേലേപ്പുറത്ത് നന്ദിയും പറഞ്ഞു.
