എം.പി അഖില മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്
മൂടാടി: എം.പി അഖിലയെ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഇതോടെ ഇടതുമുന്നണി ഭരണം നിലനിർത്തിയിരിക്കുകയാണ്. ഇരു മുന്നണികളും തുല്ല്യ സീറ്റ് നേടിയതോടെ പ്രതിസന്ധിയിലായ മൂടാടി ഗ്രാമ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് ഇടതുമുന്നണി നേടിയത്. 12-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ 199 വോട്ടുകൾക്ക് പരാജയപ്പടുത്തിയാണ് അഖില വിജയിച്ചത്.

രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇരു കക്ഷികളും 10 വീതം വോട്ട് നേടി ബലാബലത്തിൽ നിൽക്കുകയായിരുന്നു. തുടർന്ന് വരണാധികാരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെ ഇടതുമുന്നണി ഭരണം നേടുകയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് ഉച്ചക്കുശേഷം നടക്കും.




