KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിലെ കാവുപുരയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്കാണ് മാതാവ് നന്നാട്ട് ആമിന (62)യെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ആമിനയും ഭർത്താവും മകനുമാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് ജോലിക്കു പോയ സമയത്ത് മകനും ആമിനയും തമ്മിൽ വാക്കേറ്റം ഉണ്ടായി.

അടുക്കളപ്പണി ചെയ്യുകയായിരുന്ന ആമിനയെ മകൻ പിറകിലൂടെ ചെന്ന് വെട്ടുകയായിരുന്നു. വെട്ടുകത്തി ഉപയോ​ഗിച്ച് വെട്ടി മുറിവേൽപ്പിച്ചതിനു ശേഷം ​ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്ന മകനെ കൽപ്പകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Share news