KOYILANDY DIARY.COM

The Perfect News Portal

ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

.

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ അമ്മ ശരണ്യയ്ക്കുള്ള ശിക്ഷാ വിധി ഇന്ന്. ശരണ്യയും ആണ്‍സുഹൃത്തും ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് ഒന്നര വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത്. അമ്മ കുറ്റക്കാരിയെന്ന് ക‍ഴിഞ്ഞ തിങ്കളാ‍ഴ്ച കോടതി കോടതി വിധിച്ചിരുന്നു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

 

2020 ഫെബ്രുവരി 17ന് പുലർച്ചെ ഒന്നര വയസുകാരനായ വിയാനെ കടലിൽ എറിഞ്ഞു കൊന്ന കേസിലാണ് അമ്മ ശരണ്യയെ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ശരണ്യയ്ക്ക് എതിരെ ശാസ്‌ത്രീയ തെളിവുകൾ നിരത്തിക്കൊണ്ട് കൊലക്കുറ്റം പ്രോസിക്യൂഷൻ തെളിയിക്കുകയായിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.

Advertisements

 

ആസൂത്രണം, ഗൂഢാലോചന എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അച്‌ഛനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസ്സുകാരനെ എടുത്തു കൊണ്ടുപോയി അമ്മ ശരണ്യ കടലിൽ എറിയുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് കടലിൽ എറിഞ്ഞതെന്ന് ശരണ്യ കുറ്റസമ്മതം നടത്തിയിരുന്നു.

Share news