കൊയിലാണ്ടി മൂടാടിയിൽ അമ്മയും മകനും ഒരേ ദിവസം മരണപ്പെട്ടു

കൊയിലാണ്ടി മൂടാടിയിൽ അമ്മയും മകനും ഒരേ ദിവസം മരണപ്പെട്ടു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി (87)യും മകൻ അശോകനു (65) മാണ് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത്. അശോകൻ മാവിൻ്റെ മുകളിൽ നിന്ന് പിടിവിട്ട് താഴെ വീണു മരണപ്പെടുകയായിരുന്നു. അമ്മ നാരായണി വീട്ടിൽ കിടപ്പിലായിരുന്നു. രണ്ടുപേരുടെയും ശവസംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

നാരായണിയുടെ ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: പ്രേമൻ, പുരുഷോത്തമൻ, ശോഭന, പ്രമീള. പരേതനായ അശോകൻ. മരുമക്കൾ: ഷൈജ, റീജ, ഷിജ, ഭാസ്ക്കരൻ, അശോകൻ. സഹോദരങ്ങൾ: പരേതരായ ചേയിച്ചി, മാണിക്യം, മാത, കല്യാണികണാരൻ, മാധവി, ജാനകി. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മൂടാടി വടക്കെ ഇളയിടത്ത് അശോകൻ (65) നിര്യാതനായി. പരേതരായ കണാരൻ നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: ഷൈജ, മക്കൾ: അഭിനന്ദ്, ആദർശ്. സഹോദരങ്ങൾ: പ്രേമൻ, പുരുഷോത്തമൻ, ശോഭന, പ്രമീള.

