KOYILANDY DIARY.COM

The Perfect News Portal

പ്ലേറ്റ്‌ലെറ്റിന് പകരം മൊസംബി ജ്യൂസ് : രോഗി മരിച്ച സംഭവച്ചിൽ യുപിയില്‍ 10 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് പ്ലാസ്മയ്ക്ക് പകരം ഡ്രിപ്പില്‍ മൊസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്തത്തില്‍ പഴച്ചാറ് കലര്‍ന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബ്ലഡ് ബാങ്കില്‍ നിന്നും പ്ലാസ്മ എടുത്ത ശേഷം പകരം അതേനിറത്തിലുള്ള ജ്യൂസ് നിറച്ചുവച്ച പത്ത് പേര്‍ക്കെതിരെയാണ് കേസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. പ്രതിഷേധം കടുത്തതോടെ ആശുപത്രി ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു.

ഡെങ്കിപ്പനി ബാധിതാനായ 32 വയസുകാരനെ ഒക്ടോബര്‍ 17 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കില്‍ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടര്‍ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്ലെറ്റ് വാങ്ങി ഏല്‍പ്പിച്ചു. ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നല്‍കി. എന്നാല്‍ ഇതോടെ ഇയാളുടെ നില വഷളായി.

ര്‍ 19 ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ‘പ്ലേറ്റ്ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ രാസവസ്തുക്കളും മധുരവും മൊസാമ്പി ജ്യൂസും കലര്‍ത്തി രോഗിയ്ക്ക് നല്‍കുകയായിരുന്നു എന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ ജ്യൂസ് കലര്‍ന്നതാണ് മരണകരണമെന്നും സ്ഥിരീകരിച്ചു.

Advertisements
Share news