KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും; അധികമായി എത്തുക രണ്ടു കപ്പലുകൾ

വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മതർഷിപ്പിന് പിന്നാലെ കൂടുതൽ കപ്പലുകളെത്തും. രണ്ടു കപ്പലുകളാണ് കൂടുതലായി എത്തുക. സീസ്പാൻ സാന്റോസ്, മാറിൻ അജുർ എന്നീ രണ്ടു ഫീഡർ കപ്പലുകളാണ്. ഒരു കപ്പൽ ശനിയാഴ്ച എത്തിയേക്കും. അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ –സാൻ ഫെർണാണ്ടോ– 10ന് രാത്രി വൈകി വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിടും. 11ന് തുറമുഖ ബെർത്തിൽ അടുക്കുന്ന കപ്പലിൽ നിന്നു ചരക്കിറക്കൽ ജോലി അന്നു തന്നെ തുടങ്ങും.

കപ്പലിൽ സമീപ വിദേശ രാജ്യങ്ങളിലേക്കുമുള്ള കണ്ടെയ്നറുകളും ഉണ്ടെന്നു വിവരമുണ്ട്. അവയെ കൊണ്ടു പോകുന്നതിനുള്ള രണ്ടു ചെറുകപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്ത് അടുക്കും. 12 ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാൻ ഫെർണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം.

 

11ന് രാവിലെ 9 നും 10 നും ഇടയിൽ കപ്പലിനെ ബെർത്തിലേക്ക് ആനയിക്കുമെന്നാണ് അറിയുന്നത്. 12ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാരും ചേർ‌ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ബെർത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കൽ‌ ജോലി തുടങ്ങും. 1500 മുതൽ 2000 വരെ കണ്ടെയ്നറുകൾ ആവും കപ്പലിൽ ഉണ്ടാവുക.

Advertisements
Share news