സംസ്ഥാനത്തെ കൂടുതൽ പാലങ്ങൾ ദീപാലംകൃതമാക്കും; മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്ക്: പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ പാലങ്ങൾ ദീപാലംകൃതമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളെ സഹകരിപ്പിക്കും.

സംസ്ഥാനത്ത് ആദ്യമായി ദീപാലംകൃതമാക്കിയ ഫറോക്ക് പഴയ ഇരുമ്പുപാലവും സമീപത്തെ നവീകരിച്ച ഉദ്യാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരുമയുടെ ഇടങ്ങളാക്കി കൂടുതൽ വിനോദകേന്ദ്രങ്ങൾ ഒരുക്കുകയാണ് വിനോദസഞ്ചാര വകുപ്പിന്റെ ലക്ഷ്യം. ആലുവ പാലമാണ് അടുത്തതായി അലങ്കരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

