KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ ശ്രദ്ധേയമായ പവലിയൻ ഒരുക്കി മൂടാടി വീ മംഗലം യുപി സ്കൂൾ

 

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ ശ്രദ്ധേയമായ പവലിയൻ ഒരുക്കി മൂടാടി വീ മംഗലം യുപി സ്കൂൾ. ജീവനി സീഡ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായി ഒരുക്കിയ പ്ലാസ്റ്റിക്കിന് എതിരായുള്ള ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചത്. പവലിയൻ സന്ദർശിക്കുന്നവർക്ക് വിത്തുകളും തുണി സഞ്ചികളും സൗജന്യമായി നൽകി കൊണ്ടാണ് ഇവർ മാതൃകയായത്. വിദ്യാർത്ഥികളായ അയാസ് അൻവർ, ഉസൈർ, വസുദേവ് അരവിന്ദ്, മാതൃഭൂമി സീഡ് പ്രവർത്തകർ അനുഷ്മ കാവ്യ എന്നിവരും അധ്യാപകനായ അരവിന്ദനും ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നു.

Share news