കൊയിലാണ്ടി: കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള വർണ്ണം സതീശന്റെ ചികിത്സ സഹായത്തിലേക്ക് മൂടാടി ശരത് വീകെയർ ട്രസ്റ്റ് ഇരുപതിനായിരം രൂപ സംഭാവന നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി തുക കമ്മറ്റി അംഗം ശ്രീലാൽ പെരുവട്ടൂരിന് കൈമാറി. ചടങ്ങിൽ സതീഷ് മണൽ സംസാരിച്ചു.