KOYILANDY DIARY.COM

The Perfect News Portal

മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂൾ ചാമ്പ്യന്മാർ* 

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ 77 പോയിന്റുകളോടെ വന്മുകം കോടിക്കൽ എഎംയു പി സ്കൂൾ ചാമ്പ്യന്മാരായി. 36 പോയിന്റ് നേടി  വീമംഗലം യു പി സ്കൂൾ രണ്ടാം സ്ഥാനവും 18 പോയിന്റ് നേടി വീരവഞ്ചേരി എൽ പി സ്കൂള്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡീസ് ബോയ്സ് വിഭാഗത്തിൽ അബ്ദുറഹിമാൻ പി വി, കിഡീസ് ഗേൾസ് വിഭാഗത്തിൽ ഫാത്തിമ സൻഹ കെ.വി, മിനി ബോയ്സ് വിഭാഗത്തിൽ ഫഹീം ഹംസ.പി.വി (മൂന്ന് പേരും വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂൾ)മിനി ഗേൾസ് വിഭാഗത്തിൽ വേദ.പി.കെ (മൂടാടി സൗത്ത് എൽ.പി) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരിയുടെ അധ്യക്ഷതയില്‍ ചേർന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എംപി അഖില, വാർഡ് മെമ്പർമാരായ ഇൻഷിത, സ്മിത,ലത, ഇമ്പ്ലിമെന്റിങ് ഒഫീസര്‍ സുധ ഊരാളുങ്കൽ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഹാഷിം. പി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്ത് നന്ദിയും പറഞ്ഞു. 
Share news