മൂടാടി ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഒക്ടോബര്‍ 30ന്
മൂടാടി ഗ്രാമപഞ്ചായത്ത് നന്തി ടൗണില്‍ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ഒക്ടോബര്‍ 30ന് ജില്ലാ കളക്ടര്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും ശുചിത്വ മിഷന്‍ പദ്ധതിയുടെ ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വിശ്രമകേന്ദ്രം ദീര്‍ഘദൂര യാത്രക്കാര്‍ക്കും നന്തിയിലെത്തുന്ന മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാകും. കഫ്റ്റീരിയ, മുലയൂട്ടല്‍ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ശൗചാലയം എന്നിവ വിശ്രമകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.



