KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമ പഞ്ചായത്തിന് കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരം ലഭിച്ചു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാരിൻ്റെ മഹാത്മ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ 2022-23 വർഷത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലിൽ മാതൃക സൃഷ്ടിച്ച വൈവിധ്യങ്ങളായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പഞ്ചായത്തിന് പുരസ്ക്കാരം ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ പറഞ്ഞു. നീർത്തടാധിഷ്ഠിതമായ 135 പ്രവൃത്തികളും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 18 തൊഴുത്തുകളും, അട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക് നിർമാണം എന്നി പ്രവൃത്തികളും, മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി മാനി എം.സി.എഫുകളുടെ നിർമാണം, സോക്പിറ്റ് – കമ്പോസ്റ്റ് പിറ്റ് കളുടെ നിർമാണം, കിണർ റീചാർജിംഗ് എന്നിവ നടത്തിയുമാണ് അംഗീകാരം ലഭിച്ചത്.
കൂടാതെ വർക് ഷെഡുകൾ, ഗ്രാമ ചന്ത, കിണർ നിർമാണം, കോൺക്രീറ്റ് റോഡുകളുടെ നിർമാണം, തീറ്റ പുൽ കൃഷി എന്നിവയും നടത്താൻ കഴിഞ്ഞു. 176149 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 1246 തൊഴിലാളികൾ 100 ദിവസം പൂർത്തീകിച്ചും, 7 കോടി 46 ലക്ഷം രൂപയാ ണ് ആ കെ ചിലവഴിക്കാൻ കഴിഞ്ഞത്. ഭരണസമിതിയുടെയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഈ അംഗീകാരത്തിന് കാരണമായതെന്ന് ശ്രീകുമാർ പറഞ്ഞു.