മൂടാടി ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് മൂടാടി ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് മൂടാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. അവാർഡ് ഗുരുവായുരിൽ വച്ച് നടന്ന തദ്ദേശ ദിനാചരണ പരിപാടിൽ വെച്ച് പ്രസിഡൻ്റും ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി. മമ്മിക്കുട്ടി, മുരളി പെരുനല്ലി ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ കൃഷ്ണദാസ് ദേവസ്വം ചെയർമാൻ ഡോ. വിജയൻ. സാംബശിവ റാവു ഐ എ എസ്, അനുപമ ഐ. എസ് എന്നിവർ സംസാരിച്ചു.

