മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകും

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകാൻ തീരുമാനിച്ചു. മെമ്പർമാരുടെ ഒരു മാസത്തെ ഹോണറേറിയവും ദുരന്തബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യാനും ഭരണ സമിതി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി. അഖില, എം.കെ. മോഹനൻ, ടി.കെ.ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി, ലതിക പുതുക്കുടി, പി.പി. കരീം, റഫീഖ് പുത്തലത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. ഗിരീഷ് സ്വാഗതം പറഞ്ഞു.

