മൂടാടി ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കൊട്ടാരക്കരയിൽ തദ്ദേശ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, എം.എൽ.മാരായ പി.സി. വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, ഡോ. വിജയൻ പിള്ള എന്നിവർ സംസാരിച്ചു. തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
