മൂടാടി ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി കാൻസർ കെയർ ദിനത്തിൽ കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. ഈ കാലയളവിൽ കാൻസർ ബോധവൽക്കരണവും പരിശോധനകളും ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കും. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില, വാർഡ് മെമ്പർ വി.കെ. രവീന്ദ്രൻ, സി.ഡി. എസ് ചെയർപേഴ്സൺ ശ്രീലത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ രൻജിമ മോഹൻ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഷീന സ്വാഗതവും ജെ.എച്ച് ഐ സത്യൻ നന്ദിയും പറഞ്ഞു.

