KOYILANDY DIARY.COM

The Perfect News Portal

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടിക്ക് വീണ്ടും ഒന്നാം സ്ഥാനം

.

കൊയിലാണ്ടി: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന മൂടാടിക്ക് ഇത് ഹാട്രിക് ആണ്. മൂന്ന് തവണ തുടർച്ചയായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ് മൂടാടി. ആകെ 171025 തൊഴിൽ ദിനങ്ങളും രജിസ്ടർ ചെയ്ത തൊഴിലാളികളിൽ 1374 പേർക്ക് 100 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു.

 

7.58 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി കാർഷിക മേഖലയുമായി ചേർന്നു തരിശ് ഭൂമി കൂ ഷിയോഗ്യമാക്കൽ, മണ്ണ് ജല സംരക്ഷണം, ഗ്രൂപ്പുകൾക്ക് പച്ചക്കറി കൃഷിക്ക്  ഭൂമി യൊരുക്കൽ, ലൈഫ് ഭവന നിർമാണത്തിന് 90 തൊഴിൽ ദിനങ്ങൾ, ജീവനോപാധികൾ തയാറാക്കലിൻ്റെ ഭാഗമായി തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് എന്നിവ നിർമിക്കൽ, മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്താകെ ബാധകമാക്കുന്ന മിനി എം.സി.എഫ് നിർമാണ ഉത്തരവ് ലഭ്യമാക്കി നിർമിച്ച എം.സി.എഫുകൾ, സോക് പിറ്റ് കമ്പോസ്റ്റ് പിറ്റ് നിർമാണം, വർക് ഷെഡ്കൾ ഗ്രാമ ചന്തകൾ, ടോയ്ലറ്റുകൾ, അംഗനവാടി കെട്ടിട നിർമാണം, കോൺക്രീറ്റ് റോഡുകൾ, കയർ ഭൂവസ്ത്രം വിരിക്കൽ എന്നിങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചത് തുടർച്ചയായ പുരസ്കാരത്തിലേക്ക് നയിച്ചതായി പ്രസിഡണ്ട് എം. പി അഖില, മുൻ പ്രസിഡണ്ട് സി.  കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.

Advertisements
Share news