KOYILANDY DIARY.COM

The Perfect News Portal

മൺസൂൺ ആർട്ട് ഫെസ്റ്റ് ചിത്രപ്രദർശനം തുടങ്ങി

കോഴിക്കോട്‌: അഞ്ച്‌ ജില്ലകളിലെ 66 ചിത്രകാരന്മാരുടെ സൃഷ്‌ടികളുമായി ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ഏഴാമത് മൺസൂൺ ആർട്ട് ഫെസ്റ്റ് ചിത്രപ്രദർശനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സമകാലികരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം ഇൻസ്‌റ്റലേഷനും പ്രദർശനത്തിലുണ്ട്‌. ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പ്രദർശന കോ ഓർഡിനേറ്റർ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷത വഹിച്ചു. ജോൺസ് മാത്യു, കെ സുധീഷ്, ടി ആർ ഉദയകുമാർ, ഇ സുധാകരൻ, സണ്ണി മാനന്തവാടി, ജ്യോതിചന്ദ്രൻ കാനത്തൂർ, ശ്രീകുമാർ മാവൂർ എന്നിവർ സംസാരിച്ചു. പൊന്ന്യം ചന്ദ്രൻ, കെ എം ശിവകൃഷ്ണൻ, സുരേഷ് കൂത്തുപറമ്പ്, ദയാനന്ദൻ, ശശികുമാർ കതിരൂർ, പ്രവീൺചന്ദ്രൻ മൂടാടി, ഡോ. പി കെ ഭാഗ്യലക്ഷ്മി, സന്തോഷ് മിത്ര, കെ എം നാരായണൻ, ഗോവിന്ദൻ കണ്ണപുരം, കെ കെ ആർ വെങ്ങര, ജോളി എം സുധൻ, ഷിനോജ് അക്കരപറമ്പ്, കെ ഷരീഫ്, ശ്രീകുമാർ മാവൂർ, ബി എസ് പ്രദീപ് കുമാർ തുടങ്ങിയവരുടെ സൃഷ്‌ടികളാണ്‌ പ്രദർശനത്തിലുള്ളത്‌. പകൽ 11 മുതൽ ആറുവരെയാണ്‌ പ്രദർശനം. 28ന്‌ സമാപിക്കും. 

 

Share news