KOYILANDY DIARY.COM

The Perfect News Portal

കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന് മോൺസന്റെ ഡ്രൈവർ അജിത്

കൊച്ചി: കെ സുധാകരനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്. സുധാകരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താന്‍ സാക്ഷിയാണ്. സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രാഹാമിന്റെ അക്കൗണ്ടിലേക്കും മോന്‍സന്‍ പണം കൈമാറിയിട്ടുണ്ട്. സുധാകരന്‍ എത്തിയിരുന്നത് ചികിത്സയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും അജിത് പറഞ്ഞു.

കെ സുധാകരന്‍ പറയുന്നത് പച്ചക്കളളമാണ്. സുധാകരനും മോന്‍സനും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്. മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് വേണ്ടിയല്ല സുധാകരന്‍ എത്തിയിരുന്നത്. സുധാകരന്റെ അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രാഹാമിനും മോന്‍സന്‍ പണം കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബാങ്ക് രേഖകള്‍ അടക്കം ഇഡിക്കും ക്രൈബ്രാഞ്ചിനും കൈമാറിയതായും അജിത് പറഞ്ഞു.

കേസില്‍ കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും പത്ത് വര്‍ഷത്തോളം മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത് വ്യക്തമാക്കി. പുറത്തുവരാത്ത നിര്‍ണായകമായ പല വിവരങ്ങളും തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായും അജിത് പറഞ്ഞു.

Advertisements

 

Share news