KOYILANDY DIARY

The Perfect News Portal

മോദിയുടെ ഗ്യാരണ്ടി: ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു

മോദിയുടെ ഗ്യാരണ്ടിയിൽ ട്രോൾ മഴ.. ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്നു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.

450 കോടിയോളം മുടക്കി പുനർനിർമിച്ച് മോദി മോദി ഉദ്‌ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്‍റെ മേല്‍ക്കൂര കഴിഞ്ഞ ദിവസമാണ് തകര്‍ന്നു വീണു. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

Advertisements

ഡൽഹി വിമാനത്താവളത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ടെർമിനൽ‌ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശക്തമായ മഴയിൽ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു.

Advertisements