മോദി ഭരണം ഇന്ത്യയെ കുത്തക മുതലാളിമാർക്ക് അടിയറ വെക്കുന്നു
മോദി ഭരണം ഇന്ത്യയെ കുത്തക മുതലാളിമാർക്ക് അടിയറ വെക്കുന്നു: എൻ. സി. പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ. പാചക വാതക വില വർദ്ധനവിനെതിരെയും, റെയിൽവെ ഭക്ഷണ വില വർദ്ധനവിനെതിരെയും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മോദി ഭരണത്തിൽ ഇന്ത്യയെ കുത്തക മുതലാളിമാർക്ക് അടിയറ വെയ്ക്കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്ന് വരുമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ സി. സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. അരുൺ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ. സി. പി ജില്ലാ സെക്രട്ടറി കെ. ടി. എം. കോയ, എൻ. സി. പി.ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ, കെ .കെ. ശ്രീഷു മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി. വി. സജിത്ത്, അനുപമ. പി. എം. ബി, കിരൺ കുമാർ, ജിസിൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മക്ക് മുമ്പ് പ്രവർത്തകർ ഗ്യാസ് സിലിണ്ടറിൽ റീത്ത് വെക്കുകയും പ്രകടനം നടത്തുകയും ചെയ്തു.

