KOYILANDY DIARY.COM

The Perfect News Portal

സന്യാസികളുമൊത്ത് പാർലമെന്റിലേക്ക് കയറിവരുന്ന മോദി ഇപ്പോൾ ഭരണഘടനക്ക് മുമ്പിൽ കുമ്പിടുന്നു

സന്യാസികളുമൊത്ത് പാർലമെന്റിലേക്ക് കയറിവരുന്ന പ്രധാനമന്ത്രിയായ മോദിയെക്കൊണ്ട് ജനം ഭരണഘടന കയ്യിലെടുപ്പിക്കുന്ന ചിത്രവും രാജ്യം കണ്ടു. ഒറ്റയ്ക്ക് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചപ്പോഴാണ് മോദി പാർലമെന്റിനെ ഒരു യാഗം നടത്തുന്ന ഇടം പോലെ മാറ്റിയത്. എന്നാൽ കൂട്ടുമുന്നണിയായി 2024 ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഭരണഘടന കയ്യിലെടുക്കേണ്ടി വന്നിരിക്കുന്നു എന്നതാണ് കാലത്തിന്റെ കാവ്യ നീതി.

മോദി സന്യാസിമാരുമൊന്നിച്ചു പാർലമെന്റിലേക്ക് കയറിവരുന്ന പഴയ ചിത്രവും ഭരണഘടന പിടിച്ചുനിൽക്കുന്നു പുതിയ ചിത്രവും പങ്കുവെച്ചുകൊണ്ട് വലിയ രീതിയിലാണ് കാലത്തിന്റെ കാവ്യനീതിയെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നത്. സഖ്യകഷികളുടെ പിന്തുണയിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന മോദി ഭരണഘടന കയ്യിലെടുക്കേണ്ടി വന്നത് സർക്കാർ താഴെ പോകും എന്ന പേടികൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ പറയുന്നത്.

അതേസമയം, മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. അതേ സമയം വകുപ്പ് വിഭജനം സംബന്ധിച്ച് ഇപ്പോഴും ബിജെപിക്കുള്ളിൽ ആശയക്കുഴപ്പവും തുടരുന്നുണ്ട്.

Advertisements
Share news