പ്രതിപക്ഷ നേതാവ് വി ഡി സതീശന് ധാര്‍ഷ്ട്യമെന്ന് എം എല്‍ എമാര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വന്തം പാർട്ടിയിൽ നിന്ന് രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. വി ഡി സതീശന് ധാര്‍ഷ്ട്യമെന്ന് എം എല്‍ എമാര്‍ വിമർശിച്ചു. എം എല്‍ എമാരുടെ യോഗത്തിലായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി ചേരുന്നില്ലെന്നും സതീശന് ഒറ്റയാന് പോക്ക് നടത്തുന്നുവെന്നും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നുവെന്നും വിമർശനം ഉയർന്നു. സി ആര് മഹേഷ്, മാത്യു കുഴല്നാടന് എന്നിവരാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. വിമർശനം ശക്തമായതോടെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം പിരിച്ചുവിട്ടു. യോഗം പിരിച്ചുവിട്ടതിലും എം എല്‍ എമാര്‍ പ്രതിഷേധം അറിയിച്ചു.

