പയറ്റുവളപ്പിൽ – അമ്പാടി റോഡ് – വയൽപുര പ്രദേശങ്ങളിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി

കൊയിലാണ്ടി പയറ്റുവളപ്പിൽ – അമ്പാടി റോഡ് – വയൽപുര പ്രദേശങ്ങളിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ വേണ്ടി കൊടുത്ത നിവേദനത്തിൻ്റെ ഭാഗമായാണ് കാനത്തിൽ ജമീല MLA സ്ഥലം സന്ദർശിച്ചത്. സിപിഐഎം ലോക്കൽ കമ്മിററി സെക്രട്ടറി പി.കെ. ഭരതൻ, മാതൃകാ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി റിയേഷ് ബാബു, ടി.എം. രവി, അനിൽ വി.പി, ഷേണു എന്നിവർ എം.എൽ.എ.യുമായി ചർച്ച നടത്തുകയുണ്ടായി.
