പൊയിൽക്കാവിൽ ജ്വാല ലൈബ്രറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു

.
കൊയിലാണ്ടി: പൊയിൽക്കാവിൽ ജ്വാല ലൈബ്രറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. വൈജ്ഞാനിക സമൂഹം സൃഷ്ടിക്ക് ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണം. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി പരിവർത്തിക്കാനുള്ള ശ്രമത്തിൽ ഗ്രന്ഥശാലകളുടെ പങ്ക് നിസ്തുലമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. അതിനായുള്ള ബോധവൽക്കരണത്തിൽ സാംസ്ക്കാരിക രംഗത്തെ ഇടപെടൽ ശക്തമാക്കേണ്ടതുണ്ട്. നാട്ടിലാകെ പടർന്നു നിൽക്കുന്ന ഗ്രന്ഥശാലകൾ ഈ മാറ്റത്തിൻ്റെ ചാലകശക്തിയായി പ്രവർത്തിക്കണമെന്നും അദ്ദോഹം പറഞ്ഞു. ചടങ്ങിൽ കന്മന ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ ആശംസാ സന്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ, വാർഡുമെമ്പർമാരായ ബേബി സുന്ദർരാജ്, ബീന കുന്നുമ്മൽ, ജയശ്രീ മനത്താനത്ത് എന്നിവർ സംസാരിച്ചു. കെ. ദാമോദരൻ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. കെട്ടിട നിർമാണതുക 15 ലക്ഷം കാനത്തിൽ ജമീല എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നാണ് അനുവദിച്ചത്. സ്വാഗത സംഘം കൺവീനർ കെ. ഗീതാനന്ദൻ സ്വാഗതവും ശ്രീനിവാസൻ ടി നന്ദിയും പറഞ്ഞു.
