കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ന് പുതിയ കോമ്പൗണ്ട് വാൾ: പ്രവൃത്തി ഉദ്ഘാടനം 25ന്

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടി സ്കൂളിനുവേണ്ടി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനം 25ന് വെള്ളിയാഴ്ച നടക്കും. 3 മണിക്ക് എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിക്കും. PWD ബിൽഡിംഗ് വിഭാഗം മേൽനോട്ടം വഹിക്കുന്ന ചുറ്റുമതിലിൻ്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്.
