പയ്യോളി കാപ്പിരിക്കാട് മുക്കിൽ ജനകീയ വായനശാല കെട്ടിടം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു
പയ്യോളി കാപ്പിരിക്കാട് മുക്കിൽ പീപ്പിൾസ് സാംസ്ക്കാരിക വേദിയുടെയും നാട്ടുകാരുടേയും പ്രവർത്തനത്തിന്റെ ഭാഗമായി ജനകീയ വായനശാല തുറന്നു. കെട്ടിടം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ പി ആതിര അദ്ധ്യക്ഷത വഹിച്ചു. ഷിബു മുത്താറ്റ് മുഖ്യ അതിഥിയായി.

എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ഇബ്രാഹിം തിക്കോടി, ഷാജി പുഴക്കൂൽ, (ഡോക്ടേസ് ലാബ്) അബീഷ് കെ കെ, നിധിൻ, എം കെ, അഖിൽ കാപ്പിരിക്കാട്, പ്രമോദ്, സി നിധീഷ് കോമത്ത്, രാഗേഷ് മാസ്റ്റർ, സ്മിതേഷ് പി, ലെനീഷ് ടി, വിജേഷ് ടി പി, ഷാജി എം സി, സുമേഷ് കെ വി, ആവിക്കൽ രാമചന്ദ്രൻ എന്നീ സാമൂഹ്യ പ്രവർത്തകരായ പീപ്പിൾസ് ഭാരവാഹികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കാപ്പിരിക്കാടിന്റെ കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും കലാപരിപാടികളും അരങ്ങേറി. രക്ഷാധികാരി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.
