KOYILANDY DIARY.COM

The Perfect News Portal

വിദ്യാലയമികവിന്‌ ‘എംഎൽഎ പുരസ്കാരം’ നൽകി

ബാലുശേരി: ബാലുശേരി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സവിശേഷമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ വിജയിപ്പിച്ച വിദ്യാലയങ്ങൾക്കുള്ള എംഎൽഎ പുരസ്കാരം വിതരണം ചെയ്തു. ബാലുശേരി എയുപി സ്കൂളിൽ നടന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ ഉപഹാരം സമ്മാനിച്ചു. കല്ലാനോട്‌ സെന്റ്‌ മേരീസ് എച്ച്എസ്, ബാലുശേരി എയുപി, കരുവണ്ണൂർ ഗവ. യുപി, വാകയാട് എയുപി, പൂനത്ത് എൽപി, ഉള്ള്യേരി എയുപി, കിനാലൂർ ഗവ. യുപി എന്നീ വിദ്യാലയങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത അധ്യക്ഷത വഹിച്ചു. കെ കെ ശിവദാസൻ ആമുഖാവതരണം നടത്തി. യു കെ വിജയൻ, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, എഇഒ പി ഗീത, ബിപിസി മധുസൂദനൻ, പി കെ ബാലകൃഷ്ണൻ, എ കെ ആശ എന്നിവർ സംസാരിച്ചു. സി കെ വിനോദൻ സ്വാഗതവും പി ബൈജു നന്ദിയും പറഞ്ഞു.

 

Share news