കാണാതായ പൂക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ പൂക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട് പത്തൻകണ്ടി സുരേഷിനെയാണ് (52) ബാലുശ്ശേരി നന്മണ്ടയിലുള്ള നല്ല വീട്ടിൽമീത്തൽ എന്ന വാടക വീടിൻ്റെ പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സപ്റ്റംബർ 16ന് രാത്രി മുതൽ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീടിന് പുറമെയുള്ള ഒഴിഞ്ഞ പറമ്പിൽ മരണപ്പെട്ട് കിടക്കുന്നതായി കണ്ടെത്തിയത്.

മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അറിയുന്നത്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റിയിട്ടുണ്ട്.

