ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം: യു.വി. ദിനേശ് മണി
കൊയിലാണ്ടി: പരമ്പരാഗത കൈ തൊഴിൽ ചെയ്യുന്ന അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻസ് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് യു.വി. ദിനേശ് മണി പറഞ്ഞു. കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ തല വിശ്വകർമ്മ ജയന്തി ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സംസ്ഥാന പ്രസിഡണ്ട് കെ. സുരേഷ് ബാബു അദ്ധൃക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ കൈ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉപഹാരങ്ങൾ വി.ടി. സുരേന്ദ്രൻ വിതരണം ചെയ്തു. ബാലകൃഷ്ണൻ പന്നൂർ, സത്യനാഥൻ എടക്കര, സുരേന്ദ്രൻ വള്ളിക്കാട്, ശ്രീജു പി. വി, മനോജ് കാളക്കണ്ടം, നിഷ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
