മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും, ആന്റണി രാജുവും രാജിവെച്ചു
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചെു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് രാജി തീരുമാനം അറിയിച്ചത്. ഇടതുപക്ഷ മുന്നണി നേരത്തെ തീരുമാനിച്ച പ്രകാരമാണ് രാജി. മന്ത്രിസഭയിലേക്ക് എല്ലാ കക്ഷികളെയും പരിഗണിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കക്ഷികള്‍ക്ക് രണ്ടര വര്‍ഷവും അടുത്ത രണ്ടര വര്‍ഷം മറ്റ് രണ്ട് കക്ഷികള്‍ക്കും എന്ന തീരുമാനമെടുത്തത്.

ഡിസംബർ 29ന് വൈകുന്നേരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവകേരള സദസ്സ് ചരിത്ര വിജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയം എല്‍ഡിഎഫ് യോഗം പാസാക്കിയതായും അദ്ദേഹം അറിയിച്ചു.

