KOYILANDY DIARY.COM

The Perfect News Portal

നിപയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്

നിപയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്. സൂക്ഷമായ പരിശോധനകളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ ആശങ്കപെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാല സുരക്ഷിത കേരളത്തിനുള്ള പദ്ധതികൾ നടക്കുന്നുണ്ട്. ബാലഭിക്ഷാടനം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ ചെയർപേഴ്സണായ മേൽനോട്ട സമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തിൽ മന്ത്രി പ്രതികരിക്കുകയായിരുന്നു.

Share news