KOYILANDY DIARY.COM

The Perfect News Portal

വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് വിഎസിന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് മന്ത്രി വി. ശിവന്‍കുട്ടി

മുന്‍ മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് വിഎസിന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് പൊതുവിദ്യാഭ്യാസവും തൊഴില്‍ വകുപ്പ് മന്ത്രിയുമായ വി. ശിവന്‍കുട്ടിയുടെ ഓഫീസിലെ ജീവനക്കാര്‍. വി എസില്ലാത്ത ആദ്യ ഓണമാണിത്. അന്തരിച്ച നേതാവിനുള്ള ആദരമായാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. കണ്ണേ കരളേ വിഎസ്സേ.. എന്ന അടിക്കുറിപ്പും പൂക്കളത്തില്‍ തീര്‍ത്തിട്ടുണ്ട്.

ഓണത്തിന് മുന്‍ വര്‍ഷങ്ങളിലും മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023-ലെ ഓണത്തിന് അന്തരിച്ച സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ ഓണത്തിന് വി.എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് ഇത്തവണത്തെ ഓണത്തിന് എന്റെ ഓഫീസിൽ ഒരുക്കിയ പൂക്കളം. സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങൾ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചത്. വി.എസ്. നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 2023- ൽ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാൻ മുൻകൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാർക്ക് പ്രത്യേക നന്ദി..

Advertisements

Share news