ജി സുധാകരനെ നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ

ജി സുധാകരനെ നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ. തങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനുമായി ഊഷ്മള ബന്ധമാണുള്ളത്. അദ്ദേഹത്തിനു വിമർശിക്കാനുള്ള അധികാരമുണ്ട്. പ്രശ്നങ്ങളുണ്ട് എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ജി സുധാകരൻ തൻ്റെ നേതാവാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തങ്ങൾ തമ്മിൽ സംസാരിച്ചു തീർത്തോളാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. സുധാകരൻ മുതിർന്ന നേതാവാണ്. അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാക്കി കൊണ്ടുപോകുമെന്നും അദ്ദേഹത്തെ ഉപദേശിക്കാൻ താൻ ആളല്ലെന്നും മന്ത്രി പറഞ്ഞു.

സൈബർ അധിക്ഷേപത്തിൻ്റെ മറുപടി സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ സുധാകരൻ മുന്നിൽ നിന്നു പാർട്ടിയെ നയിക്കുന്നതായിരിക്കും. പാർട്ടിയുടെ എല്ലാ പരിപാടികൾക്കും അദ്ദേഹം വരികയും ചെയ്യുമെന്നും സജി ചെറിയാൻ പറഞ്ഞു.

