KOYILANDY DIARY.COM

The Perfect News Portal

വയനാടിനായി രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ രണ്ട് ലക്ഷം രൂപ സംഭാവന നൽകി മന്ത്രി ആർ. ബിന്ദു. മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമേയാണിത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയുടെ ചെക്ക്, മന്ത്രി ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി.

നേരത്തെ എല്ലാ മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിനെ സഹായിക്കാനായി രം​ഗത്തെത്തിയത്.

Share news