KOYILANDY DIARY.COM

The Perfect News Portal

ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്‌: ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കാളിയായി. നിപാ അവലോകന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വന്നപ്പോഴാണ് മന്ത്രിയും പങ്കുചേർന്നത്‌.
നിപാ നിരീക്ഷണ വാർഡിൽ കഴിയുന്നവർക്ക്‌ ഉൾപ്പെടെ ഏതാനും ദിവസങ്ങളായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്‌. നോർത്ത് ബ്ലോക്കിലെ വെസ്റ്റ് ഹിൽ മേഖലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ഞായറാഴ്‌ചത്തെ ഭക്ഷണ വിതരണം. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം ടി സുജൻ ഫ്ലാഗ് ഓഫ് ചെയ്തു.

 

Share news