KOYILANDY DIARY.COM

The Perfect News Portal

ലൈഫ് ഫൗണ്ടേഷന്‍ കേരളയുടെ പതിനൊന്നാം വാര്‍ഷിക പൊതുസമ്മേളനം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

ലൈഫ് ഫൗണ്ടേഷന്‍ കേരളയുടെ പതിനൊന്നാം വാര്‍ഷിക പൊതുസമ്മേളനം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനശിക്ഷണ്‍ സന്‍സ്ഥാന്റെ വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എംഎല്‍എമാരായ കെ ആന്‍സലന്‍, സി കെ ഹരീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. പൊതുസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്ക് കേരള യൂണിവേഴ്‌സിറ്റി മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. എം എ സിദ്ദിഖ് നേതൃത്വം നല്‍കി. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തക അളകനന്ദയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിച്ചു.

 

സാമൂഹിക സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ കെ ഷിബു, ബ്രൈറ്റ് സിംഗ്, വി ജെ എബി, ജയരാജ് പനക്കോട് ഡോ. സജിത ജാസ്മിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനശിക്ഷന്‍ സന്‍സ്ഥാന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news