വയനാട് ചുരംപാതയുടെ ബദൽ റോഡിന്റെ അലൈന്‍മെന്റിന് അനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ്
.
വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്.



