സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. മറ്റ് ഏത് സംസ്ഥാനമാണ് കേരളം ചെയ്യുന്ന രീതിയിൽ ഇടപെടുന്നതെന്ന് മന്ത്രി ചോദിച്ചു. പരമാവധി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. അനാവശ്യ വിവാദമുണ്ടാക്കി ഭീതി സൃഷ്ടിക്കരുതെന്നും റേഷൻ വിതരണത്തിൽ കേന്ദ്രം നയം മാറ്റണമെന്നും മന്ത്രി ജിആർ അനിൽ കോഴിക്കോട് പറഞ്ഞു.
