KOYILANDY DIARY.COM

The Perfect News Portal

വിദ്യാവനം പദ്ധതി വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

വാകയാട്: വിദ്യാർത്ഥികളിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്‌ വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം നടപ്പാക്കുന്ന വിദ്യാവനം പദ്ധതി വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 10 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷനായി. ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി മുഖ്യപ്രഭാഷണം നടത്തി.

സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ കെ നീതു, അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഐ പി ഇംതിയാസ്, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതനപ്പറ്റ, വാർഡംഗം ബിന്ദു ഹരിദാസ്, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി സൂരജ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എം ദിവ്യ, വി പി ഗോവിന്ദൻകുട്ടി, എ കെ രാധാകൃഷ്ണൻ, സി കെ പ്രദീപൻ, കെ കെ ഷംന, ടി ബീന, നിസാർ ചേലേരി, വിദ്യാവനം കോ-ഓർഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർ സംസാരിച്ചു.

 

വിദ്യാവനം പദ്ധതി സ്കൂളിൽ നടപ്പാക്കാൻ നേതൃത്വം വഹിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രാഹിം, വിദ്യാവനം ടീച്ചർ കോ-ഓർഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി 75 രക്തചന്ദന തൈകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി ആബിദ സ്വാഗതം പറഞ്ഞു.

Advertisements

 

Share news