അഭയം റെസിഡൻഷ്യൽ കെയർ ഹോമിൽ പാൽ പായസം നൽകി ക്ഷീര ദിനം ആഘോഷിച്ചു

ചേമഞ്ചേരി: ക്ഷീരദിനം 2025 ന്റെ ഭാഗമായി പന്തലായനി ക്ഷീരവികസന യൂണിറ്റ് ജൂൺ 1ന് അഭയം റെസിഡൻഷ്യൽ കെയർ ഹോമിൽ പാൽ പായസം നൽകി ആഘോഷിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പന്തലായനി ബ്ലോക്ക് ഡയറി ഫാം ഇൻസ്‌ട്രക്ടർ അഞ്ജന എം എസ് ക്ഷീരദിന പ്രതിജ്ഞ ചൊല്ലി.


ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സി ലതിക ടീച്ചർ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ, അഭയം സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, വൈസ് പ്രസിഡന്റ് മുസ്തഫ, ക്ഷീരകർഷകൻ കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് പന്തലായനി ഡയറി ഫാം ഇൻസ്‌ട്രക്ടർ ജിഷ ഒ.കെ സ്വാഗതവും. അഞ്ജന എം എസ് നന്ദിയും പറഞ്ഞു.
