മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനത്തോട് അനുബന്ധിച്ച് സ്നേഹ മധുരം വിളമ്പി മീലാദ് ചായ
സ്നേഹ മധുരം വിളമ്പി മീലാദ് ചായ.. പ്രവാചകർ മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനത്തോട് അനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റസ് യൂണിയൻ അന്നബഅ് നടത്തിയ മീലാദ് ചായ ശ്രദ്ധേയമായി. മിസ്കുൽ മദീന റബീഅ് കാമ്പയിനിന്റെ ഭാഗമായിട്ടാണ് കൊല്ലം അങ്ങാടിയിൽ സൗഹൃദ ചായ സംഘടിപ്പിച്ചത്.

വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ സംബന്ധിച്ച സൗഹൃദ സംഗമം കൊയിലാണ്ടി എസ്. ഐ ഷൈലേഷ് ഉദ്ഘാടനം ചെയ്തു. മർകസ് മാലിക് ദീനാർ മാനേജർ ഇസ്സുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈൻ ബാഫഖി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി.കെ ഹമീദ്, ഹാഫിള് ശുഹൈബ് സഖാഫി, യൂനുസ് സഖാഫി കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു.

റബീഅ് കാമ്പയിന്റെ ഭാഗമായി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിപുലമായ പദ്ധതികളാണ് മർകസ് മാലിക് ദീനാറിനു കീഴിൽ ആവിശ്കരിച്ചിരിക്കുന്നത്. മീലാദ് വിളംബര റാലി, നാട്ടു മൗലിദ്, സ്നേഹ പ്രഭാഷണങ്ങൾ, കവല പ്രസംഗം, മജ്ലിസുൽ വിദാദ് ആത്മീയ സംഗമം തുടങ്ങിയവ കാമ്പയ്നിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.
